മെഡിക്കൽ കോളേജിൽ ഇനി ഖാദി കോട്ട്

 കോഴിക്കോട്:ഡോക്ടർമാർക്കും നഴ്സുമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഖാദി കോട്ട്. ഖാദി വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് ക്യാമ്പസിൽ ഖാദി കോട്ടുകൾ എത്തുന്നത്. ഇവർക്കുപുറമെ ജീവനക്കാരും ഖാദി വസ്ത്രങ്ങളണിയും. കോട്ടുകൾ ഉൾപ്പെടെ ഖാദി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനായി മെഡിക്കൽ കോളേജിൽ കൗണ്ടർ തുറന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി വി ഗോപിയെ ഖാദിയുടെ വെള്ളകോട്ട് അണിയിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ  ഉദ്ഘാടനംചെയ്തു.

ഖാദി ബോർഡ് അംഗം എസ് ശിവരാമൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ എൻ  നീലകണ്ഠൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, എൻജിഒ അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ പി അനീഷ്, കെ കൗശിക്, ഡോ. ടി  ഗോപകുമാർ, നഴ്സിങ്‌ ഓഫീസർ കെ പി സുമതി, ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ് എന്നിവർ സംസാരിച്ചു. സാജൻ തൊടുക സ്വാഗതവും കെ ഷിബി നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!