സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

മുന്‍ എംപിയും സിനിമ താരവുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.  കേന്ദ്ര നിർദേശ പ്രകാരമാണ് പതിവ് നടപടിക്രമങ്ങള്‍ മറികടന്ന്  താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്.  പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി. പലപ്പോഴായി പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെ തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ണായകമായി. സുരേഷ് ഗോപിക്ക് സുരേന്ദ്രന്‍റെ വലിയ പിന്തുണ കൂടെയുണ്ട്. സാധാരണ നിലയില്‍ പ്രസിഡന്‍റ്, മുന്‍ പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങി സുപ്രധാന നേതൃത്വങ്ങളാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാറുള്ളത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.

ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തുന്നത്. കേന്ദ്രത്തിന്‍റേത് വളരെ അസാധാരണ നടപടിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കം മാത്രമായി കാണാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.

Comments

COMMENTS

error: Content is protected !!