KERALA

സുഹൃത്തിന്റെ മെഡിക്കൽ പരിശോധനക്ക് പോകവെ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു

കയ്പമംഗലം (തൃശൂർ): സുഹൃത്തിന്റെ മെഡിക്കൽ ചെക്കപ്പിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ കയ്പമംഗലത്ത് മരത്തിലിടിച്ച് വയനാട് സ്വദേശി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി ബാപ്പുവിൻറെ മകൻ നിസാം (28) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. മാനന്തവാടി സ്വദേശികളായ ഫായിസ്, സാദിക്ക്, ജാഫർ, മെഹറൂഫ് എന്നിവർക്കാണ് പരിക്കേറ്റത്.

കയ്പമംഗലം പനമ്പിക്കുന്നിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം തെറ്റി പനമ്പിക്കുന്നിലെ പഴയ സർവീസ് സ്റ്റേഷന് മുന്നിൽ മരത്തിൽ ഇടിക്കുകയായിരുന്നു.

മെഹറൂഫിന് വിദേശത്ത് പോകുന്നതിനായി മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിനായി എറണാകുളത്തേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button