LOCAL NEWS
സുൽത്താൻ്റെ രചനകളെക്കുറിച്ച് വരച്ചും, പറഞ്ഞും പാടിയും അനുസ്മരണ പരിപാടി
മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ “കോലായ ” വായനവേദി സംഘടിപ്പിച്ച ബഷീർ വായന പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി. “സുൽത്താൻ്റെ രചനകളിലെ ചെറു ജീവികൾ ” എന്ന വിഷയത്തിൽ അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വി പി സതീശൻ വിദ്യാർത്ഥികളുമായി സംവദിച്ചു. ബേപ്പൂർ സുൽത്താൻ്റെ ഇഷ്ടഗാനമായ സോജാ രാജകുമാരി എന്ന ഗാന പശ്ചാത്തലത്തിൽ പ്രശസ്ത ചിത്രകലാ ദ്ധ്യാപകരായ അഭിലാഷ് തിരുവോത്ത്, റഹ്മാൻ കൊഴുക്കല്ലൂർ എന്നിവർ സുൽത്താൻ്റെ കഥാപാത്രങ്ങളെ ക്യാൻവാസിലേക്ക് ചായങ്ങൾ കൊണ്ട് പകർത്തിവെച്ചു. കോലായ വായനവേദി കൺവീനർ എ സുബാഷ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ അൻവർ ഷമീം സെഡ് എ അദ്ധ്യക്ഷത വഹിച്ചു. വേദിക ആർ നായർ, ജയന്തി എൻ, ബാലകൃഷ്ണൻ പി, ലിജി എൻ ബി, ശ്രീജിത് വിയ്യൂർ, പദ്മൽ കാരയാട്, ഷെർലി ഒ, കൗമുദി കളരിക്കണ്ടി എന്നിവർ സംസാരിച്ചു.റിയാ ഫാത്തിമ നന്ദി പ്രസംഗം നടത്തി
Comments