പിഷാരികാവ് ഭക്തിസാന്ദ്രം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. ഭക്തിയിലാറാടി, മീനച്ചൂടിൽ ഉരുകുമ്പോഴും ഉൽസവ കൊടി കൂറകൾ ഇളം കാറ്റിൽ പാറിപ്പറന്നു. മനസ്സിന് കുളിരേകി. അഞ്ചാം ദിവസമായ ഇന്നു രാവിലെ നടന്ന കാഴ്ചശീവേലിക്ക് മേളപ്പെരുക്കം തീർത്തത്, കലാമണ്ഡലം ശിവദാസൻ്റെ മേളപ്രമാണത്തിൽ നൂറോളം വാദ്യകലാകാരൻമാർ. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പനമണ്ണ ശശി മേളപ്രമാണിയാകും. ശനിയാഴ്‌ച ദിവസമായതിനാൽ പതിവിൽ കവിഞ്ഞ ഭക്തജന തിരക്കാണ് ഇന്ന് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. രാത്രി 7.30 ന് സ്റ്റാർ വോയ്സിന്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗായകൻ കൊല്ലം യേശുദാസ്,സീന രമേശ്, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മെലഡി നൈറ്റ് അരങ്ങേറും. ഒരു ഇടവേളക്ക് ശേഷമാണ് കൊല്ലം യേശുദാസ് ഗാനമേളക്കായി സ്റ്റേജിൽ പാടുന്നത്.

Comments

COMMENTS

error: Content is protected !!