സെന്‍സെക്‌സില്‍ 137 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 137 പോയന്റ് താഴ്ന്ന് 38985ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 11,658ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 507 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഐടി, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.

 

ഒഎന്‍ജിസി, എന്‍ടിപിസി, എംആന്‍എം, ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

 

ടാറ്റ സ്റ്റീല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

 

Comments

COMMENTS

error: Content is protected !!