സേവാഭാരതി ‘തല ചായ്ക്കാനൊരിടം’ പദ്ധതി മാധവി അമ്മക്കും മകള്‍ക്കും വീട് സമര്‍പ്പിച്ചു
കൊയിലാണ്ടി: ‘തല ചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂര്‍ത്തികരിച്ചു നല്‍കിയ വീട് കുറുവങ്ങാട് കാക്രാട്ടു കുന്ന് ഊരാളിക്കണ്ടി മീത്തല്‍ മാധവി അമ്മയ്ക്കും മകള്‍ ഷനിലയ്ക്കും കൈമാറി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയാണ് വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്. മഞ്ചേരി അഡീ.ജില്ലാ ജഡ്ജി എം പി ജയരാജ് മുഖ്യാതിഥിയായി. വി എംമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.
സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവന്‍, പി ടി ശ്രീലേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സി സുധ, രജീഷ് വെങ്ങളത്തു കണ്ടി, എസ്ആര്‍ ജയ്കിഷ്, മാതൃഭൂമി കൊയിലാണ്ടി ലേഖകന്‍ പി ഗിരീഷ് കുമാര്‍, കെ എം രാജീവന്‍, മുരളിധരഗോപാല്‍, കല്ല്യേരിദാസന്‍ നായര്‍, രാമുണ്ണി മാരാര്‍, കെ കെ വിനോദ്, കല്ല്യേരി മോഹനന്‍, കെ എം രജി എന്നിവര്‍ സംസാരിച്ചു.
താമസയോഗ്യമല്ലാത്ത വീട്ടില്‍ താമസിക്കുന്ന മാധവി അമ്മയുടെയും മകളുടെയു ദുരിതാവസ്ഥ മാതൃഭൂമി പത്ര വാര്‍ത്തയായി വന്നിരുന്നു. ഇതെ തുടര്‍ന്നാണ് കൊയിലാണ്ടി സേവാഭാരതി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിച്ചു നല്‍കിയ മൂന്നാമത്തെ വിടാണിത്.