CALICUTDISTRICT NEWS
സേവ് എ സണ്‍ഡേ സേവ് എ ബീച്ച്; നാളെ ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും

ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന സേവ് എ സണ്‍ഡേ സേവ് എ ബീച്ച് (Save a Sunday save a beach) പ്രോഗ്രാമിന്റെ ഭാഗമായി നാളെ (സപ്തംബര്‍ 8) ന് ഞായറാഴ്ച ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും. ജില്ലാ ഭരണകൂടത്തിനൊപ്പം കോര്‍പ്പറേഷന്‍, ഡി.ടി.പി.സി, തീരദേശ ജാഗ്രതാ സമിതി, സമീപത്തെ റെസിഡന്‍സ് അസോസിയേഷന്‍, ബീച്ച് മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മത്സ്യ തൊഴിലാളികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, രാഷ്ട്രീയ സാസ്‌കാരിക പ്രസ്ഥാന ങ്ങള്‍ തുടങ്ങി സന്നദ്ധതയുള്ള എല്ലാവര്‍ക്കും ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകാം.
Comments