സോംബി ഭീതി മലയാളത്തിലും

മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി ‘രാ’ എത്തുന്നു. ചിത്രത്തിന്റെ സ്നീക് പീക്ക് വീഡിയോ തിങ്കളാഴ്ച പുറത്തിറങ്ങി. ഭീതിയുടെ ഇരുട്ടിൽ വീടിനകത്ത് തന്നെ കെണിയിൽ അകപ്പെട്ടു പോകുന്ന അന്തരീക്ഷത്തിൽ ജീവനെ പിടിച്ചു നിർത്തുന്നതാണ് ര യുടെ പ്രമേയം

‘നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്‌‌ലൈനോടെ പുറത്തിറങ്ങുന്ന ‘രാ’ പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം  നില്‍ക്കുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു. പാട്ടും ഡാന്‍സും കോമഡിയും  ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ഈ സിനിമ.

തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന ഹൊറര്‍  ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടളര്‍കര്‍’ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത തമിഴ് ചലച്ചിത്രകാരന്‍ പാര്‍ത്ഥിപന്റെ ശിഷ്യനാണ് കിരണ്‍.

രചന നിര്‍വ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് ‘രാ’ യുടെ നിര്‍മ്മാതാവ്.

Comments

COMMENTS

error: Content is protected !!