LOCAL NEWS
സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് എഫ്. എഫ് ഹാളില്‍ നടന്ന ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ അനുഷ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.പി മിനി മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ പി. കെ ആദര്‍ശ് സ്വാഗതവും ഓവര്‍സിയര്‍ ജെസ്നി നന്ദിയും പറഞ്ഞു.
Comments