കൊരയങ്ങാട് കലാക്ഷേത്ര വാർഷികം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാസ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ പുതിയ ബാച്ചിലെക്കുള്ള പ്രവേശനോല്‍സവും, വിജയദശമി ആഘോഷവും വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും, 8 ന് ചൊവ്വാഴ്ച വിജയദശമി ദിവസംരാവിലെ ക്ഷേത്ര മൈതാനിയില്‍ കലാക്ഷേത്ര പരിസരത്ത് ആഘോഷിക്കും. വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും, വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

Comments

COMMENTS

error: Content is protected !!