സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍


ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്.  ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. പത്താംതരവും പ്ലസ് ടു വും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.  ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.  അപേക്ഷ ഫോമും വിശദവിവരവും www.skilldevelopmentcentre.in ല്‍ ലഭിക്കും.   ഫോണ്‍ : 0495 2370026, 8891370026.

Comments

COMMENTS

error: Content is protected !!