ANNOUNCEMENTS
സ്കൂളുകൾ സപ്തംബർ ഒന്നു മുതൽ തുറക്കാനൊരുങ്ങി തമിഴ്നാട്.
വിദ്യാലയങ്ങൾ ഘട്ടങ്ങളായി തുറക്കാൻ തമിഴ്നാട് ഒരുങ്ങുന്നു. ആദ്യ ഘട്ടം മെഡിക്കൽ കോളിജുകളാണ്. ആഗസ്ത് 16 മുതൽ വിദ്യാർഥികൾ ഹാജരാവണം. സ്കൂളുകളിൽ 9,10 ക്ലാസുകൾ സപ്തംബർ ഒന്നു മുതൽ തുടങ്ങും. 11,12 ക്ലാസുകളും ഇതോടൊപ്പം തുറക്കും.
എന്നാൽ 50 ശതമാനം വിദ്യാർഥികളെ മാത്രം പ്രവേശിപ്പിച്ചാൽ മതി എന്നാണ് തീരുമാനം. ഇത് എങ്ങിനെ പ്രായോഗികമാക്കുന്നു എന്നത് സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല.
ആന്ധ്ര പ്രദേശ് ആഗസ്ത് 16 മുതലും കർണ്ണാടക ആഗസ്ത് 23 മുതലും സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലാണ് അധ്യായനം നേരിട്ട് നടത്തുക.
തമിഴ്നാട്ടിൽ ആരാധനാലയങ്ങൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഊഴമിട്ട് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
Comments