MAIN HEADLINES
സ്‌കൂള്‍ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്
സ്‌കൂള്‍ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാന്‍ പാടില്ലെന്നും ആറ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രായം കണക്കാക്കി അതത് ക്ലാസില്‍ പ്രവേശനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവ്.
6-14 വയസുകാര്‍ക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവര്‍ഷം നഷ്‌ടപ്പെട്ടാലും അധ്യാപകര്‍ പ്രത്യേക പരിശീലനം നല്‍കി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളില്‍ പ്രവേശനം നല്‍കണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നല്‍കണമെന്നും ടി.സി ചോദിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
Comments