Uncategorized
സ്കൂൾതല ദന്ത സംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ദന്ത സംരക്ഷണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിഭാഗം തലവനായ ഡോക്ടർ സുനിൽ കുമാർ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ ഷംലത്ത്, ആര്യ (ഡൻ്റൽ ഹൈജീനിസ്റ്റ് ) ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗവ. മാപ്പിള എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് എ അസീസ് മാസ്റ്റർ ( കൗൺസിലർ) ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക മിനി അദ്ധ്യക്ഷ്യയായിരുന്നു. ചടങ്ങിൽ അദ്ധ്യാപകൻ സുകുമാരൻ സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു. സുരേഷ് ബാബു (ജൂനി: എച്ച്.ഐ), കെ ലോഹിതാക്ഷൻ, കെ ശുഭ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Comments