മഴയും സംഭരണശേഷിയും കുറയുന്നു; ചെന്നൈ ജലക്ഷാമം കേരളത്തിന് മുന്നറിയിപ്പ്: വിദഗ്ധർ

തിരുവനന്തപുരം∙ ചെന്നൈയിലെ രൂക്ഷമായ ജലക്ഷാമം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ജലവിദഗ്ധർ. മഴയുടെ അളവു കുറയുന്നതും  മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നതും കേരളത്തിനു വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്.

 

മഴക്കുറവ്
1980 മുതൽ കേരളത്തിൽ മഴ കുറയുന്നു. ജൂൺ മുതൽ മേയ് വരെയുള്ള ഒരു ജലവർഷത്തിൽ കേരളത്തിലെ ശരാശരി മഴയുടെ അളവ് നിലവിൽ 2925 മില്ലിമീറ്റർ ആണ്. നേരത്തേ ഇത് 3000 മില്ലിമീറ്ററായിരുന്നു. അതായത് 2.6 ശതമാനം കുറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ 25 വർഷവും മഴ ഇതിലും താഴെയായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇടവപ്പാതി കഴിഞ്ഞ 26 വർഷവും, തുലാവർഷം 18 വർഷവും വേനൽമഴ 24 വർഷവും ശരാശരിയിലും കുറഞ്ഞു.

 

ഇതു മൂലം 2012–13, 2016–17 വർഷങ്ങളിൽ കേരളത്തിൽ രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും നേരിടേണ്ടി വന്നു. മഴയിലൂടെ 72,000 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒരു വർഷം ലഭിക്കുന്നു. ഇതിൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നത് 42,000 ദശലക്ഷം ക്യുബിക് മീറ്റർ. നിലവിൽ ഉപയോഗിക്കുന്നത് 8000 ദശലക്ഷം മാത്രം.  34,000 ദശലക്ഷം ക്യുബിക് മീറ്റർ പാഴാകുന്നു.
Comments
error: Content is protected !!