KOYILANDILOCAL NEWS

സ്കൂൾ മാനേജർ കണ്ടോത്ത് അസൈനാർ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ യുപി സ്കൂൾ മാനേജരും തോടന്നൂർ എ യു പി സ്കൂൾ അധ്യാപകനുമായിരുന്ന കണ്ടോത്ത് അസൈനാർ ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ എ യു പി സ്കൂളിൽ ചേർന്ന യോഗം അനുശോചിച്ചു. പി ടി എ പ്രസിഡണ്ട് വി പി ഷാജി അധ്യക്ഷനായിരുന്നു. എസ് ആർ ജി കൺവീനർ കെ രതീഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പഞ്ചായത്തംഗം വി പി ശ്രീജ, കെ കുഞ്ഞികൃഷ്ണൻ നായർ, വി എം നാരായണൻ, കീഴ്പ്പോട്ട് മൊയ്തീൻ, പറമ്പത്ത് മോഹനൻ, കെ എം രവീന്ദ്രൻ, മധു പുഴയരികത്ത്, കീഴലാട്ട് കൃഷ്ണൻ,വി എ ബാലകൃഷ്ണൻ,ടി എം മുഹമ്മദ് എന്നിവർ സംസാരിച്ചു. എച്ച് എം ഇൻചാർജ്ജ് കെ പ്രവീൺ സ്വാഗതവും മനുമോൻ മഠത്തിൽ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button