അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള വലിയ വിളക്ക് ഇന്ന് (മാർച്ച് 4)

അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള വലിയ വിളക്ക് ഇന്ന് (മാർച്ച് 4). കാലത്ത് പള്ളിവേട്ട ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പടിഞ്ഞാറെ നട വഴി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചക്ക് അരീക്കുന്ന് വിഷ്ണു ക്ഷേത്രം കുളത്തില്‍ നടക്കുന്ന കുളിച്ചാറട്ടിന് ശേഷം ക്ഷേത്രത്തില്‍ എത്തിചേരുന്നു.

തുടര്‍ന്ന് കരുള്ളേരിയില്‍ അവകാശ വരവ് ക്ഷേത്രസന്നിധിയില്‍ എത്തി ചേരും. അത് കഴിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നും ആഘോഷ വരവുകള്‍ ക്ഷേത്രത്തില്‍ എത്തിചേരുന്നു. തുടര്‍ന്ന് ഗണപതി എഴുന്നള്ളത്തും, സദനം രാമകൃഷ്ണന്‍, സദനം സുരേഷ്, കലാമണ്ഡലം സനൂപ് എന്നിവര്‍
അവതരിപ്പിക്കുന്ന തൃത്തായമ്പക, ഈടും കൂറ് സദനം രാജേഷ് മാരാരുടെ പ്രമാണത്തില്‍ 60ല്‍ പരം വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തോടുകൂടി മുല്ലക്കാപ്പാട്ടിന് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച് അഞ്ചിന് വൈകുന്നേരം കല്ലൂര്‍ ഉണികൃഷ്ണമാരാരുടെ പ്രമാണത്തില്‍ 101 വാദ്യ കലാകാരന്‍മാര്‍ അണിനിരക്കുണ പാണ്ടിമേളം, ഈടും കൂറ് കരിമരുന്ന് പ്രയോഗം, കുളിച്ചാറാട്ട്, കോലം വെട്ട് എന്നിവയോടുകൂടി സമാപിക്കും.

Comments

COMMENTS

error: Content is protected !!