‘സ്കൂൾ യോഗ ആൻഡ് ചങ്ക് ഫുഡ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സെൻറ് വിൻസൻറ് കോളനി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
കോഴിക്കോട്: നമ്മുടെ വിദ്യാർഥികളുടെ കായിക ക്ഷമത കുറഞ്ഞു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും ആരോഗ്യ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കണം എന്നും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡോ. പി എം അനിൽ പറഞ്ഞു. നാച്ചുറോപ്പതി ആൻഡ് യോഗ ഫെഡറേഷൻ്റെ ‘സ്കൂൾ യോഗ ആൻഡ് ചങ്ക് ഫുഡ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സെൻറ് വിൻസൻറ് കോളനി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ വൈ എഫ് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ബേബി ഗീത യോഗ പരിശീലനം നൽകി. ഷാജു ഭായ് ശാന്തിനികേതൻ ചങ്ക് ഫുഡ് പ്രഭാഷണം നടത്തി. ശശികുമാർ ചേളന്നൂർ, കെ ശ്രീകുമാർ, പറമ്പത്ത് രവീന്ദ്രൻ, സെഡ് എ സൽമാൻ, സൈദ് മുഹമ്മദ്, എം എം നയന, പടന്നയിൽ അരവിന്ദാക്ഷൻ, അന്നമ്മ ആൻറണി, നിർമ്മല ജോസഫ് തുടങ്ങിയവർ സംസാരിച്ചു.