KERALA
സ്ക്കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു
കോട്ടയം പൊന്‍കുന്നത്ത് ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തില്‍ പി.ജി.അമ്പിളി(43)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം.
ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ.വി.എം.എസ്.റോഡിലേക്ക് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി. കൂവപ്പൊയ്ക മാക്കല്‍ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി.
Comments