CALICUTDISTRICT NEWS
സ്ത്രീധന, ഗാര്‍ഹികപീഡന നിരോധന ദിനം ആചരിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന ഗാര്‍ഹിക പീഡന നിരോധന ദിനാചരണം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനവും സ്ത്രീധന നിരോധന പ്രതിജ്ഞയും സബ്കലക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു. പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിത ശിശുവികസന ഓഫീര്‍ അനീറ്റ എസ് ലിന് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് കോളേജ് ദേവഗിരി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധനം ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ മൈം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു. തുടര്‍ന്ന്് അഡ്വ വി.പി രാധാകൃഷ്ണന് സ്ത്രീധന നിരോധനം ഗാര്‍ഹിക പീഡന നിരോധന നിയമത്തെ കുറിച്ച് ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസര്‍ വി പുഷ്പ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ എ.കെ ലിന്‍സി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ജെ അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments