സ്ത്രീധന പീഡനം. മാതൃകയായി കേരളത്തിൽ ആദ്യത്തെ പിരിച്ചുവിടൽ
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് കിരൺകുമാർ മറുപടിയിൽ പറഞ്ഞത്. കോടതി കണ്ടെത്തും മുൻപ് താൻ കുറ്റക്കാരനെന്ന് മോട്ടോർ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണ്. സാമാന്യ നീതി തനിക്ക് ലഭിച്ചില്ല.
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ പരാതി. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും കിരൺകുമാറിനെ പിരിച്ചുവിട്ടത് അറിയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.