സ്ത്രീധന പീഡനം. വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ പിരിച്ചു വിട്ടു.
വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരൺ കുമാർ.
സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ടതു മൂലം ഭർത്താവിനെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. അതിനുള്ള വകുപ്പുണ്ട്. പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ താൻ മർദിച്ചിരുന്നതായി കിരൺ പൊലീസിനു മൊഴി നൽകിയിരുന്നു.
കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്. 100 പവന്‍ സ്വര്‍ണവും 1.25 ഏക്കറും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമാണ് സ്ത്രീധനമായി നല്‍കിയത്. കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.