CRIME
സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസ്: പയ്യോളിയിൽ തെളിവെടുപ്പ് നടത്തി
പയ്യോളി: കാർത്തികപ്പള്ളി പറമ്പത്ത് മൂസ്സയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിലെ പ്രതി പട്ടർകണ്ടി സമീറയെ (40) തെളിവെടുപ്പിനായി പയ്യോളിയിൽ കൊണ്ടുവന്നു. അലീമയുടെ ആഭരണങ്ങൾ വിറ്റ പയ്യോളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സമീറയുമായി പോലീസ് എത്തിയത്. എടച്ചേരി സി.ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. 14-ന് ഉച്ചയ്ക്കാണ് അലീമയെ സമീപവാസിയും ബന്ധുവുമായ സമീറ വെട്ടിപ്പരിക്കേൽപ്പിച്ച് 10 പവന്റെ ആഭരണവുമായി മുങ്ങിയത്
Comments