KERALAMAIN HEADLINES
സ്നേഹസന്ദേശമായി ഇന്ന് നബിദിനം;നാടെങ്ങും വിവിധ പരിപാടികള്‍
സ്നേഹസന്ദേശമായി ഇന്ന് നബി ദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനമാണ് ഇസ്‌ലാം മത വിശ്വാസികൾ നബി ദിനമായി ആഘോഷിക്കുന്നത്. ഹിജ്‌റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്‍റെ ജന്മദിനം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്
നബിദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടക്കും. പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും.
Comments