സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു

മേലടി ബി ആർ.സി പരിധിയിൽ  സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു.  തുറയൂർ, മേപ്പയ്യൂർ, കീഴരിയൂർ പഞ്ചായത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങൾ ലഭ്യമാക്കുന്ന സ്പെഷ്യൽ കെയർ സെന്റർ. ഇതിന്റെ  ഉദ്ഘാടനം ബഹു: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ടി രാജൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി രമ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മേലടി എ.ഇ.ഒ ശ്രീ പി ഗോവിന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി , ബി ആർ.സി ട്രെയിനർ അനീഷ്. പി സ്വാഗതവും  ശ്രീമതി ഗീത ടീച്ചർ (മേപ്പയ്യൂർ എൽ .പി സ്കൂൾ പ്രധാന അദ്ധ്യാപിക) , ആശംസ അർപ്പിച്ച ചടങ്ങിൽ സ്പീച്ച് തെറാപ്പിസ്റ്റ് ശ്രീമതി അപർണ്ണയും സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ബിന്ദു നന്ദി രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!