KOYILANDILOCAL NEWS
സ്മാർട്ട് ചാലഞ്ച് സംഘടിപ്പിച്ചു
കൊയിലാണ്ടി: ജില്ലാ ഭരണകൂടം, കണക്ടഡ് ഇനീഷ്യേറ്റീവ് എന്നിവ ചേർന്ന് കൊയിലാണ്ടിയിൽ സ്മാർട് ചാലഞ്ച് സംഘടിപ്പിച്ചു.സ്മാർട് ഫോൺ ഇല്ലാത്തതിനാൽ തുടർപഠനം സാധ്യമല്ലാത്ത കുട്ടികൾക്ക് അത് സാധ്യമാക്കാനാണ് സ്മാർട് ചാലഞ്ച് സംഘടിപ്പിച്ചത്. പഴയതും കേടുവന്നതുമായ സ്മാർട് ഫോണുകൾ ശേഖരിച്ച് പ്രവർത്തനക്ഷമമാക്കി. അർഹരായ കുട്ടികൾക്കു നൽകുന്നതാണ് സ്മാർട് ചാലഞ്ച്.ജൂലായ് 18 വരെ സ്മാർട് ചാലഞ്ച് നീണ്ടു നിൽക്കും.
കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് എം.പി.ജയരാജ്, കെ.ഷിജു, അഡ്വ.എൻ.ചന്ദ്രശേഖരൻ, കെ.അജയകുമാർ, എം.ജി.ബൽരാജ്, സുധാമൃതം ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Comments