CALICUTDISTRICT NEWS

സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗുരുതരാവസ്ഥയിൽ.

22-ന് കുട്ടിയുടെ പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവർ പറയുന്നു. പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങൾ തകർന്നുപോയതിനാൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വിൽ ചികിത്സയിലാണ്.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ പന്നിയങ്കര പോലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ രണ്ടുതവണ റിപ്പോർട്ടു ചെയ്തെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button