ANNOUNCEMENTS

സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം    

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍  തൊഴിലവസരം.  മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍ ട്രെയിനി തസ്തികകളിലാണ് നിയമനം.  യോഗ്യത : പ്ലസ് ടു.  ജൂലൈ 26  ന് കൂടിക്കാഴ്ച നടത്തും.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com  ഇ- മെയിലില്‍ ജൂലൈ 23 നകം അപേക്ഷിക്കണം.  സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.   കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre  എന്ന ഫെസ്ബുക്ക്  പേജില്‍ ലഭിക്കും.  ഫോണ്‍ –  0495 2370176.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button