സംസ്ഥാനത്ത് ഇന്ന് ആറരക്കും 11നും ഇടയ്ക്ക് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകും  . കൽക്കരി ക്ഷാമം  വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് നിയന്ത്രണമെന്ന് കെഎസ്ഇബി  അറിയിച്ചു. അതേസമയം, ആശുപത്രികൾ പോലുള്ള ആവശ്യമേഖലകളെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

വൈകിട്ട് 6.30നും രാത്രി 11നും ഇടയ്ക്കാകും നിയന്ത്രണം. 15 മിനിട്ടാകും നിയന്ത്രണമുണ്ടാവുക. വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് ശ്രമമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Comments

COMMENTS

error: Content is protected !!