CALICUTDISTRICT NEWSLOCAL NEWS
സ്വതന്ത്രവായന പരിപോഷണ പരിപാടിയുടെ ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കം
സ്വതന്ത്രവായന പരിപോഷണ പരിപാടിയുടെ ജില്ലാതല പരിശീലന പരിപാടിക്ക് കോഴിക്കാട് തുടക്കമായി.
സമീക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള സവിശേഷ സ്വാതന്ത്രവായന പരിപോഷണ പദ്ധതിയായ വായനച്ചങ്ങാത്തത്തിന്റെ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരന്‍ പി കെ പാറക്കടവ് നിര്‍വഹിച്ചു. കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമഗ്ര ശിക്ഷാ ജില്ലാ കോഡിനേറ്റര്‍ ഡോ എ കെ അബ്ദുള്‍ ഹക്കീം അധ്യക്ഷനായിരുന്നു.
മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ ആനന്ദ്, പ്രധാനാധ്യാപിക ഷൈനി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണ്‍ കെ എന്‍ സ്വാഗതവും ബി പി സി വി ഹരീഷ് നന്ദിയും പറഞ്ഞു.
Comments