LOCAL NEWS
അഗ്നിശമന സേനാംഗങ്ങൾക്ക് യാത്രയപ്പ് സമ്മേളനം നടത്തി
പേരാമ്പ്ര: ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഫയർ ആൻ്റ് റസ്ക്യു സർവീസ് വകുപ്പിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉത്ഘാടനം ചെയ്തു. പേരാമ്പ്ര നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ദിലീപ്, നാദാപുരം നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ വി വി രാമദാസ്, കെ പി വിജയൻ എന്നിവരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കേരളാ ഫയർ ഏന്റ് സേഫ്റ്റി അസോസിയേഷൻ മേഖലാ പ്രസിഡൻ്റ് എം പി ധനീഷ് കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് എ ഷജിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ് ബി സജിത്, സി പി ഗിരീശൻ, ജാഫർ സാദിഖ്, പി സി നന്ദകുമാർ, മുരളീധരൻ, ലതീഷ് നടുക്കണ്ടി, നിഖിൽ മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.
Comments