LOCAL NEWS
സ്വാതന്ത്ര്യ ദിനപ്പുലരിയിലേക്ക് ആവേശമായി നൃത്തശില്പം
സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷാഘോഷങ്ങളുടെ ഭാഗമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമായി. വൈകുന്നേരം മേപ്പയ്യൂർ ബസ്റ്റാൻഡ് പരിസരത്തായിരുന്നു നൃത്തശില്പം അരങ്ങേറിയത്.76 മത് സ്വാതന്ത്ര്യപ്പുലരിയുടെ വരവറിയിച്ചു കൊണ്ട് വിദ്യാർത്ഥികൾ പ്രസിദ്ധ ങ്ങളായ ദേശഭക്തിഗാനങ്ങൾക്ക്ക്ചടുലമായ ചുവടുകളോടെ അവതരിപ്പിച്ച നൃത്തശില്പം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഉണർവ്വും ഊർജവും പകരുന്നതായി. കൗമുദി കളരിക്കണ്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് K രാജീവൻ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർമാരായ ലിജി എൽ ബി, അർച്ചന ആർ, പ്രജീഷ് തത്തോത്ത്, സിനി എം, ആർഷ ആർ,എ സുബാഷ് കുമാർ, ദിനേശ് പാഞ്ചേരി ,എന്നിവർ നേതൃത്വം നൽകി.
Comments