ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള മൂത്രാശയ രോഗനിർണ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള മൂത്രാശയ രോഗ നിർണ്ണ ക്യാമ്പ് പുക്കാട് എഫ് എഫ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ക്യാമ്പിൽ അഞ്ഞൂറോളം പെൺകുട്ടികൾ പരിശോധനക്ക് വിധേയമാകുന്നു. തിരുവങ്ങൂർ സി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകും.

ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസമിതി ചെയർപേഴ്സൺ അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി മുരളിധരൻ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെൽത്ത് സുപ്പർ വൈസർ നന്ദി പ്രകടനം നടത്തി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്ക് ഡോ ആയിഷ മൂത്രാശയ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

Comments

COMMENTS

error: Content is protected !!