KOYILANDILOCAL NEWS
സ്വർണ്ണം വാങ്ങാനെത്തി പാദസ്വരവുമായ് കടന്നു
സ്വർണ്ണം വാങ്ങാനെത്തിയ ആൾ സ്വർണ്ണാഭരണം മോഷ്ടിച്ചു കടന്നു.കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്നാണ് രണ്ടരപവൻ്റെ സ്വർണ്ണപാദസ്വരം മോഷ്ടിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്വർണ്ണ ചെയിൻ വാങ്ങാനെന്ന വ്യാജേനെ എത്തിയ ആളാണ് രണ്ടരപവൻ്റെ പാദസ്വരം അടിച്ചു മാറ്റിയത്. എന്നാൽ പെട്ടെന്ന് ഇയാൾ കടയിൽ നിന്നും ഇറങ്ങി പോയതോടെസംശയം തോന്നിയ കടയുടമ അബ്ദുറഹിമാൻ കടയിലെ സി.സി ടി.വി.പരിശോധിക്കുകയും ചെയ്തപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകി.സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്
Comments