DISTRICT NEWS
ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ മൂന്നാം ഘട്ടം സൗജന്യ ആടുവിതരണം
ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ മൂന്നാം ഘട്ടം സൗജന്യ ആടുവിതരണം രാജിവ് ജി ജനശ്രീ യൂനിറ്റിലെ ജമീലക്ക് നൽകിക്കൊണ്ട് ഡി.സി.സി.ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉൽഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ അൻഷമി .ബി.ൻ.., റെനി തു് .എസ്സ്.കുമാർ, അളകനന്ദ, ശ്രീഹരി. എം, നിവേദ്. എസ്സ്. സത്യൻ, അഭിരാമി. എൻ. എന്നിവർക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് ചെയർമാൻ വി.വി.സുധാകരൻ ഉപഹാരം നൽകി ആദരിച്ചു. ജനശ്രീ മണ്ഡലം ചെയർമാൻ ടി.പി.രാഘവൻ ആദ്ധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി, ജില്ലാ കമ്മിറ്റി അംഗം സി.പി.നിർമ ല, ഷബീർ എളവനക്കണ്ടി, ആലിക്കോയ പുതുശ്ശേരി , ഉണ്ണി മാധവ ൻ.വി.വി, ഭാസ്കരൻ മേലോത്ത്, ടി.കെ.ദാമോദരൻ, കാർത്തി മേലോത്ത് എന്നിവർ സംസാരിച്ചു.
Comments