KOYILANDILOCAL NEWS
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറിയും ആസ്റ്റർ മിംസും സംയുക്തമായി കൊയിലാണ്ടിയിൽ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് വിവിധ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകി. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഷീലാ ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി പ്രസിഡൻറ് ജൈജു ആർ ബാബു അധ്യക്ഷനായിരുന്നു. വഹിച്ച ചടങ്ങിൽ ഡോക്ടർ ഭാസ്കരൻ, അസിസ്റ്റന്റ് ഗവർണ്ണർ സുധീർ കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ജിജോയ് സി സി നന്ദി രേഖപ്പെടുത്തി.
Comments