Uncategorized

സൗന്ദര്യവർധക വിപണിയിൽ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു

സൗന്ദര്യവർധക വിപണിയിൽ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു.  ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മലപ്പുറം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി.

ഒരാഴ്ച മുമ്പാണ് സൗന്ദര്യവര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത്. മലപ്പുറത്ത് ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’ എന്നീ ക്രീമുകൾ ഉപയോഗിച്ചവരെയാണ് അത്യപൂർവ്വ വൃക്കരോഗം ബാധിച്ചത്. ഈ ക്രീമുകൾ ഉപയോഗിച്ച 11 പേര്‍ക്ക് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് കോട്ടക്കൽ മിംസ് ആശുപത്രിയിലെ ഡോക്ടർമാരായ സജീഷ് ശിവദാസനും രഞ്ജിത്ത് നാരായണനും ചേർന്ന് വിശദമായ പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഇതുസംബന്ധിച്ച പരിശോധന നടന്നു. വിശദമായ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഫെയർനെസ് ക്രീം ഉപയോഗമാണ് രോഗകാരണമെന്ന് വ്യക്തമായത്.

ഇത്തരം ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകും. ലോഹമൂലകങ്ങൾ അമിതമായ അളവിൽ ഉപയോഗിക്കുന്നതുകൊണ്ടാണിത്. എന്നാൽ ഇത് രക്തത്തില്‍ കലര്‍ന്ന് വൃക്കയെ ബാധിക്കും. വൃക്കകളുടെ അരിപ്പയെയാണ് ഇത് ബാധിക്കുക. അരിക്കൽ ശേഷി നഷ്ടപ്പെടുന്നതോടെ, പ്രോട്ടീനുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവയാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗത്തിന്‍റെ ലക്ഷണങ്ങൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button