CALICUTDISTRICT NEWS

സൗരോര്‍ജ പദ്ധതി ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോര്‍ജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 12ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ എ. പ്രദീപ് കുമാര്‍, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.
സൗരോര്‍ജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പ്രവൃത്തി പൂര്‍ത്തീകരിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നിര്‍വഹണത്തിന് മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗമാണ് പദ്ധതിയുടെ പൂര്‍ണ നിര്‍വഹണ ചുമതല വഹിച്ചത്. സകൂളുകളില്‍ ഐടി സംവിധാനം വന്നതിനു ശേഷം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയും. 25 വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ് അടയ്‌ക്കേണ്ട ആവശ്യം വരുന്നില്ല.
480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉല്‍പ്പാദിപ്പിക്കും. വൈദ്യുതി ചാര്‍ജ് കഴിഞ്ഞ് ഉല്‍പ്പാദിപ്പിച്ച വൈദ്യുതി ഇനത്തില്‍ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാവും. ക്ഷേമ പവര്‍ കമ്പനിയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button