KERALAMAIN HEADLINES

 സർക്കാർ അഞ്ച് പുതിയ കംപ്യൂട്ടർ ലിപികൾ പുറത്തിറക്കി

സർക്കാർ അഞ്ച് പുതിയ കംപ്യൂട്ടർ ലിപികൾ പുറത്തിറക്കി. മലയാളത്തിലെ ലിപി പരിഷ്കരണത്തിന്റെ ഭാ​ഗമായി മന്ദാരം, മിയ, മഞ്ജുള, രഹന, തുമ്പ എന്നീ ലിപികളാണ് പുറത്തിറക്കിയത്. ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം. 

പിഎസ്‌സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. www.kerala.gov.in/malayalamfont  എന്ന ലിങ്കിൽ നിന്ന് പുതിയ 5 ലിപികളും ഡൗൺലോഡ് ചെയ്യാം. 

സർക്കാർ പ്രസിദ്ധീകരണങ്ങൾ, ഉത്തരവുകൾ, നിയമഗ്രന്ഥങ്ങൾ, ഔദ്യോഗിക രേഖകൾ ഉൾപ്പെടെയുള്ളവയിൽ ഏകീകൃത ശൈലി നടപ്പാക്കും. മാധ്യമങ്ങളിലും ഈ ശൈലി വേണമെന്നും സർക്കാർ നിർദേശിച്ചു. എഴുത്തിലും അച്ചടിയിലും പല തരത്തിലാണ്‌ ഇപ്പോൾ മലയാള ഭാഷ ഉപയോഗിക്കുന്നത്. വളരുന്ന ഭാഷയ്ക്ക്‌ ഈ രീതി ആശാസ്യമല്ല വിദഗ്ധസമിതി അധ്യക്ഷൻ കൂടിയായ ചീഫ്‌ സെക്രട്ടറി വി പി ജോയി പറഞ്ഞു. 

ഏകീകൃത എഴുത്ത്‌ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’ ശൈലീപുസ്തകം സർക്കാർ അംഗീകരിച്ചു. മന്ദാരം ശൈലിയിൽ രൂപപ്പെടുത്തിയ ഈ ശൈലീപുസ്തകം glossary.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button