സർവ്വകലാശാലാ നിയമങ്ങൾ 50 വർഷങ്ങൾക്ക് ശേഷം പരിഷ്കരിക്കുന്നു
അര നൂറ്റാണ്ടിന് ശേഷം കേരളത്തിലെ സര്‍വകലാശാല നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇതിനായി സര്‍വകലാശാല നിയമപരിഷ്‌കാര കമീഷന്‍ രൂപീകരിക്കും എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
. സ്റ്റാറ്റ്യൂട്ടുകൾ, ഓര്‍ഡിനന്‍സുകള്‍, റെഗുലേഷനുകള്‍ എന്നിവ മാറ്റി എടുക്കും. കമ്മീഷൻ്റെ റിപ്പോർട്ട് പ്രകരാമവുമിത്.
പരീക്ഷാനടത്തിപ്പിലെ കൃത്യമായ നിര്‍വഹണത്തിന് വേണ്ടി പരീക്ഷ പരീഷ്‌കാര കമീഷനെയും നിയമിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എന്‍എഎസിയുടെ(നാക്ക്) എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തുക ലക്ഷ്യത്തോടെയുള്ള പദ്ധതികളും ആവിഷ്‌കരിക്കും.
വിദ്യാഭ്യാസ മേഖലയെല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘ലെറ്റ്‌സ് ഗോ ഡിജിറ്റല്‍’ എന്ന പദ്ധതി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.പുതിയ കാലഘട്ടത്തിനനുയോജ്യമായ കോഴ്‌സുകള്‍ കണ്ടെത്തി സര്‍വകലാശാലകളില്‍ നടപ്പിലാക്കും. കൂടാതെ എല്ലാ കോഴ്‌സുകളിലും പത്ത് ശതമാനം കോഴ്‌സുകള്‍ വര്‍ധിപ്പിക്കും.
ബജറ്റില്‍ നിര്‍ദ്ദേശിച്ച 30 മികവിന്റെ കേന്ദ്രങ്ങള്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്വയംഭരണ സ്ഥാപനങ്ങളായി ആരംഭിക്കും. ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും ഇവയുടെ പ്രവര്‍ത്തനം. പെണ്‍കുട്ടികള്‍ക്കായി സ്‌കില്‍ ഡവലപ്‌മെന്റ് കോഴ്‌സിന് തുടക്കം കുറിക്കും. ഇതില്‍ കുടുംബശ്രി അംഗങ്ങളെയും പങ്കാളികളാക്കും.