KOYILANDILOCAL NEWS
ഹയർ സെക്കണ്ടറി പരീക്ഷയിലും മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഉന്നത വിജയം
മേപ്പയ്യൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ, മേലടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം സമ്മാനിച്ച, മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുമോദനം.42 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്കൂൾ വടകര വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്താണ്. പരീക്ഷയെഴുതിയ മൂന്നൂറ് വിദ്യാർത്ഥിക്കളിൽ 102 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് പി ടി എ പ്രസിഡണ്ട് കെ രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ സെഡ് എ അൻവർ ഷമീം അദ്ധ്യക്ഷനായിരുന്നു. പ്രജീഷ് തത്തോത്ത്, എ സുബാഷ് കുമാർ, കെ ഷാഹിദ, മർഫിദ എസ് രാജീവ്, ആദിത്യൻ,ശ്രാവൺ എസ് വിജയ്, ദിൽന ഷെറിൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് ബൂട്ടറി പി ബാലകൃഷ്ണൻ സ്വാഗതവും സി എം ഷാജു നന്ദിയും പറഞ്ഞു.
Comments