സ്പൈമോക് കോരപ്പുഴയുടെ നേതൃത്വത്തിൽ നടന്ന ഒണാഘോഷ പരിപാടി ആവേശമായി

സ്പൈമോക് കോരപ്പുഴയുടെ നേതൃത്വത്തിൽ നടന്ന ഒണാഘോഷ പരിപാടി ജനങ്ങൾക്ക് ആവേശമായി. രാവിലെ സ്പൈമോക് പ്രസിഡണ്ട് എ കെ ബിനിൽ പതാക ഉയർത്തിയതോടു കൂടി പരിപാടി ആരംഭിച്ചു. ചടങ്ങിൽ പി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി പ്രശാന്ത് സ്വാഗതവും എംജയകുമാർ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം നിർവഹിച്ചു.

ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ എം പി മൊയ്തീൻ കോയ, വാർഡ് മെമ്പർമാരായ രാജലക്ഷ്മി , സന്ധ്യ ഷിബു രക്ഷാധികാരി പി രാംദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ കണ്ണൂർ സെൻട്രൽ ജയിൽ പ്രിസൺ ഓഫീസർ ശ്രീ കെ ചിത്രനെ ആദരിച്ചു. ചടങ്ങിന് പി സി സതീഷ് ചന്ദ്രൻ സ്വാഗതം പറയുകയും എ കെ ബിനിൽ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി പി സി രോഷൻ നന്ദി പറയുകയും ചെയ്തു. മത്സര വിജയികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ തോണി തുഴയൽ തെക്കെക്കര കോരപ്പുഴ , ഓർമ്മ ആനപ്പാറ. പൂക്കളം പി സി എ കാട്ടില പിടിക, റെഡ്സ്റ്റാർ വെങ്ങളം വനിത കമ്പവലി മത്സരം ഒരുമ, ഫിനിക്സ്.

Comments

COMMENTS

error: Content is protected !!