MAIN HEADLINES

ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇന്ന് ആരംഭിക്കും

 സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയർസെക്കഡറി വിഭാഗത്തിൽ ആകെ 4,33,325 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് 3 മുതൽ പ്രാക്റ്റികൾ പരീക്ഷകൾ തുടങ്ങും. പരീക്ഷകൾക്കുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ എസ്എസ്എൽസി പൊതു പരീക്ഷകളും ആരംഭിക്കും. ഏപ്രിൽ 29 നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാർഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് 2,962 കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതുക

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button