ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടി സംഘടിപ്പിച്ചു

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ പരിശീലന പരിപാടി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ കാലങ്ങളിലായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നും അതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തന മാര്‍ഗരേഖ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിക്ക് നല്‍കി എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഹരിതകേരളം മിഷനും ശുചിത്വ മിഷനും കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം. കിലയും ഹരിതകേരളം മിഷനും ശുചിത്വ മിഷനും കെല്‍ട്രോണും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്.

ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി. സാജു, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍ കെ.കെ. സത്യന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, എം. പ്രസാദ്, എ.ഡി.സി എം. മിനി, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. ഗിരീശന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബി.ജെ. സീമ, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രജനി പുല്ലാനിക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!