KOYILANDIMAIN HEADLINES
ഹരിത കേരളം അവാർഡ് ഏറ്റുവാങ്ങി
കൊയിലാണ്ടി : മാലിന്യ സംസ്‌കരണത്തിന് ഹരിത കേരളം പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയ കൊയിലാണ്ടി നഗരസഭക്ക് മുഖ്യമന്ത്രിയുടെ ഹരിത കേരളം പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് 2 ദിവസമായി നടന്ന ശുചിത്വ സംഗമത്തില്‍ വച്ച് തദ്ദേശ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ചെയര്‍മാന്‍ കെ. സത്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശ് കുമാര്‍, ജെ. എച്ച് ഐ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി .
Comments