ഹരിത പൂർവ്വം ഡി ഡി ഇ ക്ക് ജനകീയ യാത്രയയപ്പ്

കോഴിക്കോട്: വിദ്യാഭ്യാസ ഉപ ഡയറക്ടർ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഇ കെ സുരേഷ് കുമാറിന് “ഹരിത പൂർവ്വം” എന്ന പേരിൽ നൽകിയ ജനകീയ യാത്രയപ്പ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി.സേവ്‌ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പൂമ്പാറ്റ പൂങ്കാവനങ്ങളിൽ നിന്നും വിദ്യാർഥികൾ ഇറുത്തെടുത്ത പൂക്കൾ  സമ്മാനിച്ചുകൊണ്ട് പുഷ്പ ആദരം, ഗ്രീൻ അംബാസഡർമാരായ വിദ്യാർത്ഥികളുടെ ഗ്രീൻ സല്യൂട്ട്, ചടങ്ങിനു വേണ്ടി യു കെ രാഘവൻ ചിട്ടപ്പെടുത്തിയ ഗാനം  സംഗീത അധ്യാപകരും വിദ്യാർത്ഥികളും ആലപിച്ചു കൊണ്ടുള്ള ഉള്ള സംഗീത ആദരം, ബിയോണ്ട് ബ്ലാക്ക് ബോർഡ് എന്ന ചിത്രകല അധ്യാപക സംഘം തൽസമയം ചിത്രം വരച്ച് സമ്മാനിച്ചു കൊണ്ടുള്ള ചിത്ര ആദരം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ, മാജിക് ഷോ തുടങ്ങിയവ യാത്രയയപ്പിനെ വ്യത്യസ്തമാക്കി. വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം  ജില്ലാ കലക്ടർ സീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. കലക്ടർ ഡിഡിഇ ക്ക് ഉപഹാരം കൈമാറി. കവി പി കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ഡി ഇ ഒ എൻ മുരളി അധ്യക്ഷം വഹിച്ചു. സ്വാഗതസംഘം കൺവീനർ വടയക്കണ്ടി നാരായണൻ ഡിഡിഇ യെ പരിചയപ്പെടുത്തി, വടകര ഡി ഇ ഒ പി പി സനകൻ, ഡി ഡി ഇ യുടെ പഞ്ചായത്തായ കുന്നുമ്മൽ പഞ്ചായത്ത് അംഗം വി കെ  ബീന, സിസ്റ്റർ ടെസി, കെ നന്ദന,ജിന്റൊ ചെറിയാൻ, അബ്ദുള്ള സൽമാൻ, സുമ പള്ളിപ്പുറം, ജയകൃഷ്ണൻ അത്തോളി, ഗോപിക സുരേന്ദ്രൻ വിദ്യാഭ്യാസ ഓഫീസർമാർ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പി സതീഷ് കുമാർ ചിത്ര ആദരത്തിനും സുനിൽകുമാർ തിരുവങ്ങൂർ സംഗീത ആദത്തിനും നേതൃത്വം നൽകി. ശ്രീജിത്ത് വിയൂർ മാജിക് ഷോയും കെ ഭാസ്കരൻ പാവ കളിയാട്ടവും നടത്തി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ചടങ്ങിൽവച്ച് ഡി ഡി ഇ ക്ക് ഉപഹാരങ്ങൾ കൈമാറി.

Comments

COMMENTS

error: Content is protected !!