ഹരിത ഫിനാന്‍സിയേഴ്‌സിന്റെ പേരില്‍ രാജ് കുമാര്‍ സമാഹരിച്ച പണം രണ്ട് പേര്‍ക്ക് കൈമാറിയതായി ജീവനക്കാരുടെ വെളിപ്പെടുത്തല്‍

ഹരിത ഫിനാന്‍സിയേഴ്‌സിന്റെ പേരില്‍ രാജ്കുമാര്‍ സമാഹരിച്ച പണം രണ്ട് പേര്‍ക്ക് കൈമാറിയതായി ജീവനക്കാരുടെ വെളിപ്പെടുത്തല്‍. രാജു, നാസര്‍ എന്നിവര്‍ക്കാണ് പണം കൈമാറിയത്. ഇവരെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു. മീറ്റിംഗില്‍ പറഞ്ഞ വിവരങ്ങളാണ് ഇത്. ഹരിത ഫിനാന്‍സിഴേസ് എന്ന സ്ഥാപനം രാജ് കുമാറിന്റെ പേരില്‍ അല്ല ശാലിനിയുടെ പേരിലെന്നും സ്ഥാപനത്തിലെ ജീവനക്കാര്‍ വെളിപ്പെടുത്തി.

 

അതേ സമയം രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. കേസില്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. രാജ്കുമാറിന്റെ കുടുംബം ഇന്ന് കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് അനുഭാവ പ്രതികരണം ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് രാജ്കുമാറിന്റെ അമ്മയും ഭാര്യയും. അന്വേഷണ സംഘം ഇന്ന് രാജ്കുമാറിന്റെ കുടുംബാഗങ്ങളുടെയും അയല്‍ക്കാരുടെയും മൊഴി എടുക്കും.

 

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാര്‍ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
Comments

COMMENTS

error: Content is protected !!