ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ വൈറല്‍
പറവൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ ദൃശ്യം സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വൈറലായി. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ജി എസ് ടെന്‍സിയാണ് കല്ലേറുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിച്ചത്.
കാക്കനാട് പടമുകള്‍ സ്വദേശിയായ ഇദ്ദേഹം ആലുവ–പറവൂര്‍ റൂട്ടിലാണ് ബസ് ഓടിക്കുന്നത്. വെള്ളി രാവിലെ ജോലിക്കെത്തി സര്‍വീസ് തുടങ്ങുന്നതിനുമുമ്പേ ആലുവ–പറവൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് അറിഞ്ഞു. ഡിപ്പോയില്‍ എത്തുന്നത് ഇരുചക്രവാഹനത്തിലായതിനാല്‍ ഹെല്‍മെറ്റ് കൈവശമുണ്ടായിരുന്നു. സ്വയംരക്ഷയ്ക്കായി അതെടുത്തുവച്ച് ബസ് ഓടിക്കുകയായിരുന്നു.
ഹര്‍ത്താലുകളിലുണ്ടായ ആക്രമണത്തില്‍ തലയ്ക്കും കണ്ണിനും പരിക്കേറ്റ സുഹൃത്തുക്കള്‍ കെഎസ്ആര്‍ടിസിയില്‍ ഉള്ളതിനാലും സ്വയംരക്ഷയെ കരുതിയുമാണ് ഹെല്‍മെറ്റ് വച്ച് ജോലി ചെയ്തതെന്ന് ടെന്‍സി പറഞ്ഞു.