ഹലാൽ വിവാദം സമാധാന അന്തരീക്ഷം തകർക്കാൻ; കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ സന്ദേശ യാത്ര
പേരാമ്പ്ര: ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ഹലാൽ വിവാദവുമുയർത്തി, പേരാമ്പ്രയിലെ സമധാന അന്തരീക്ഷം തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ഐക്യ സന്ദേശയാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പേരാമ്പ്ര ലുലു വെഡ്ഡിങ്ങ് സെൻ്ററിനടുത്ത് നിന്ന് ആരംഭിച്ച ഐക്യ സന്ദേശ യാത്ര പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് അവസാനിച്ചു.
വിശദീകരണ പൊതുയോഗം കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനംചെയ്തു. കെ പി വേണുഗോപാൽ അധ്യക്ഷനായിയിരുന്നു. പി കെ രാഗേഷ്, രാജൻ മരുതേരി, മുനീർ എരവത്ത്, ഇ വി രാമചന്ദ്രൻ, കെ കെ വിനോദൻ, കെ മധുകഷ്ണൻ, സുനിൽകുമാർ, വി പി സുരേഷ്, വി വി ദിനേശൻ, സുനന്ദ്, സൂരജ്, ആദർശ് രാവറ്റമംഗലം എന്നിവർ സംസാരിച്ചു. മോഹൻദാസ് ഓണിയിൽ, ഇ ടി സരീഷ്, പി എം പ്രകാശൻ, കെ ജോസുക്കുട്ടി, എടത്തിൽ ശിവൻ, സൈറാബാനു എന്നിവർ നേതൃത്വം നൽകി.